Advertisment

ബലാത്സംഗം ചെയ്യാന്‍ വന്നയാളെ സ്വയംരക്ഷയ്ക്ക് കൊലപ്പെടുത്തിയ യുവതിയെ വെറുതെവിട്ട് തമിഴ്നാട് പൊലീസ്

New Update

publive-image

Advertisment

ചെന്നൈ: ബലാത്സംഗം ചെയ്യാന്‍ വന്നയാളെ സ്വയംരക്ഷയ്ക്ക് കൊലപ്പെടുത്തിയ ഇരുപത്തിമൂന്നുകാരിയെ വെറുതെവിട്ട് തമിഴ്നാട് പൊലീസ്. സ്വയംരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകം എന്നതിനാല്‍ രണ്ട് കുട്ടികളുടെ അമ്മയായ ഇവരെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ചെന്നൈയ്ക്ക് അടുത്ത് മിഞ്ചൂരിലാണ് സംഭവം നടന്നത്. അക്രമിയാരാണെന്ന് വ്യക്തമായിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളിയായിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്. ജോലി സ്ഥാലത്ത് നിന്നും മടങ്ങുകയായിരുന്ന യുവതിയെ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യുവതി ഇയാളെ തള്ളിമാറ്റി. തെറിച്ചുവീണ ഇയാളുടെ തല ഒരു പാറയില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് യുവതി നേരിട്ട് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

Advertisment