തമിഴ്‌നാട്ടില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു; അച്ഛന്റെ പരാതിയില്‍ അമ്മയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു

New Update

ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു. അച്ഛന്റെ പരാതിയില്‍ അമ്മയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൂത്തുക്കുടിയിലാണ് സംഭവം. തന്റെ മകനെ വിറ്റു എന്ന് മണികണ്ഠനാണ് പരാതി നല്‍കിയത്. ഭാര്യ ജപമലര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് യുവാവ് പരാതി നല്‍കിയത്.

Advertisment

publive-image

രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എട്ടുമാസം മുന്‍പാണ് ആണ്‍കുട്ടി ജനിച്ചത്. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഭാര്യ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. കുട്ടിക്കൊപ്പം തൂത്തുക്കുടിയിലേക്കാണ് ജപമലര്‍ പോയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് മകനെ കാണാന്‍ ചെന്നപ്പോഴാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് വീട്ടില്‍ ഇല്ല എന്ന് മണികണ്ഠന്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബ്രോക്കര്‍ വഴി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു എന്ന് അറിഞ്ഞത് എന്ന് പരാതിയില്‍ പറയുന്നു.

മറ്റു ചിലരുടെ സഹായത്തോടുകൂടിയാണ് ഭാര്യ കുട്ടിയെ വിറ്റതെന്നും പരാതിയില്‍ പറയുന്നു. കുട്ടിയെ വിട്ടുകിട്ടുന്നതിന് പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

new born
Advertisment