New Update
/sathyam/media/post_attachments/4EIB1LOWaqQHaplQfOvc.jpg)
ചെന്നൈ: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പരിശോധൻ കർശനമാക്കാൻ തമിഴ്നാട്. ഇതിന്റെ ഭാമായി നാളെ പരിശോധന വിലയിരുത്താൻ തമിഴ്നാട് ആരോഗ്യമന്ത്രി നേരിട്ടെത്തും.
Advertisment
നാളെ രാവിലെ 5.50 നാണ് ചെന്നൈ സെൻട്രൽ സ്‌റ്റേഷനിൽ ആരോഗ്യ മന്ത്രി എം സുബ്രമണ്യന്റെ നേതൃത്വത്തിൽ പരിശോധന നടത്തുക. ആലപ്പി എക്സ്പ്രസിൽ എത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കും. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.
കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നുള്ള യാത്രക്കാർക്ക് കർണാടകയും തമിഴ്നാടും നിയന്ത്രണം ഏർപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us