ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. മടിപ്പാക്കം പെരിയാർ നഗർ സ്വദേശി സെൽവമാണ് മരിച്ചത്. ഡിഎംകെ വാർഡ് സെക്രട്ടറിയാണ് സെൽവം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ രാജാജി നഗർ മെയിൻ റോഡിൽ വച്ചാണ് അക്രമി സെൽവത്തെ വെട്ടിയത്.
Advertisment
/sathyam/media/post_attachments/clBbp3xf81bBe0G384mE.jpg)
കൂടെണ്ടായിരുന്നവർ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭാര്യയെ മത്സരിപ്പിയ്ക്കാനുള്ള ശെൽവത്തിന്‍റെ ശ്രമങ്ങളെ തുടർന്ന് പ്രാദേശികമായ തർക്കങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ കൊലയ്ക്ക് കാരണം ഇതാണോ എന്ന് വ്യക്തമല്ല. താമ്രം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us