യുവതിയുമായുള്ള സംസാരം ഭാര്യ വിലക്കി, മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്തു; 22കാരന്‍ ആത്മഹത്യ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: യുവതിയുമായുള്ള സംസാരം ഭാര്യ വിലക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ 22കാരന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണയാണ് ജീവനൊടുക്കിയത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.

Advertisment
publive-image

ഒരുവര്‍ഷം മുന്‍പാണ് നാട്ടുകാരിയായ പൂജയെ കൃഷ്ണ വിവാഹം കഴിച്ചത്. ആറ് മാസം മുന്‍പ് നാട്ടില്‍ പോയ യുവതി കഴിഞ്ഞ ദിവസമാണ് കൃഷ്ണ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. ഭാര്യ എത്തിയ സമയത്ത് കൃഷ്ണ മറ്റൊരു സത്രീക്ക് മൊബൈല്‍ ഫോണില്‍ മെസേജ് അയക്കുന്നത് ഇവര്‍ കാണാനിടയായി.

രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനിടെ കൃഷ്ണ മറ്റൊരാളുമായി ഫോണില്‍ ദീര്‍ഘ നേരം സംസാരിക്കുന്നത് കണ്ടപ്പോള്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തന്റെ സഹപ്രവര്‍ത്തകയാണെന്ന് ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് യുവതിയുമായി കൃഷ്ണയ്ക്ക് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ ഭാര്യ കൃഷ്ണയുടെ ഫോണ്‍ തട്ടിപ്പറിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഭര്‍ത്താവിനെ പൂജ മുറിയിലിട്ട് ലോക്ക് ചെയ്യുകയും ചെയ്തു.

അരമണിക്കൂര്‍ കഴിഞ്ഞ് ഭാര്യ വാതില്‍ തുറന്നുനോക്കിയപ്പോള്‍ കൃഷ്ണ സീലിങ്ങ് ഫാനില്‍ തുങ്ങിമരിക്കുകയായിരുന്നു. അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

Advertisment