കുടുംബകലഹത്തെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വച്ച് കണ്ടപ്പോൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബകലഹത്തെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വച്ച് കണ്ടപ്പോൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. മുറിവേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Advertisment

publive-image

തമിഴ്നാട് സെമ്പനാർ കോവിലിനടത്ത് നല്ലുച്ചേരി, കൂടല്ലൂരിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ വിക്ടർ വിനോദ് കുമാർ എന്നയാണ് ഭാര്യ ഹേമ ജൂലിയറ്റിന്‍റെ കഴുത്തറുത്തത്.

സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഹേമ ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. ജോലി കഴിഞ്ഞ് മടങ്ങുംവഴി വിനോദ് കുമാർ ഹേമയെ സമീപിച്ച് അനുനയിപ്പിച്ച് വീട്ടിലേക്ക് ക്ഷണിച്ചു.

ഒപ്പം ചെല്ലാൻ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവായ വിക്ടര്‍ കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി മുറിവേറ്റ ഹേമയെ തിരുവാരൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് കുമാറിനെ സെമ്പനാർ കോവിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

Advertisment