നാവിക സേന നിരീക്ഷണം കര്‍ശനമാക്കി; ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെത്തുന്നതിനു താൽകാലിക വിരാമം; എത്രപേർ വന്നാലും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി തമിഴ്നാട് സർക്കാർ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: നാവിക സേന നിരീക്ഷണം കര്‍ശനമാക്കിയതോടെ ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെത്തുന്നതിനു താൽകാലിക വിരാമം ആയതായി സൂചന. പാക് കടലിടുക്കിൽ ശ്രീലങ്കൻ നാവിക സേന തിരച്ചിൽ ഊർജിതമാക്കിയതോടെ മനുഷ്യകടത്തു സംഘങ്ങൾ പിന്മാറുകയായിരുന്നു. അതേ സമയം എത്രപേർ വന്നാലും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ തമിഴ് നാട് സർക്കാർ പൂർത്തിയാക്കി.

Advertisment

publive-image

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ ആയിരത്തിലധികം അഭയാർത്ഥികൾ കടൽ കടന്നു രാമേശ്വരത്ത് എത്തുമെന്നു തമിഴ്നാട് സർക്കാരിന് മുന്നറിയിപ്പുണ്ട്. രാമേശ്വരം മണ്ഡപത്തെ അഭയാർത്ഥി ക്യാംപിൽ 400 പേരെ താമസിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മണ്ഡപം നഗരസഭാ ചെയർമാൻ ഡി. രാജ പറഞ്ഞു.

50 വീടുകളുടെ അറ്റകുറ്റപണികൾ ഇതിനകം പൂർത്തിയായി. നേരത്തെ പതിനായിരം പേരെ താമസിപ്പിച്ച ക്യാംപിൽ എത്ര പേർ എത്തിയാലും ഉൾക്കൊള്ളാൻ കഴിയുമെന്നും രാജ വ്യക്തമാക്കി.

Advertisment