ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: ആമ്പൂർ ബിരിയാണി ഫെസ്റ്റിവലിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്നു തിരുപ്പത്തൂർ കലക്ടർ. കലക്ടർ അമർ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മേള മാറ്റിവച്ചു.
Advertisment
/sathyam/media/post_attachments/Qa5tvv2swq2VyUulE85N.jpg)
വിവാദം ചൂടുപിടിച്ചതോടെ മഴയെ തുടർന്ന് മേള മാറ്റി വയ്ക്കുകയാണെന്ന് കലക്ടർ അറിയിച്ചു. മേളയിൽ നിന്ന് ബീഫ്, പോർക്ക് ബിരിയാണികൾ ഒഴിവാക്കുമെന്നും കലക്ടർ പറഞ്ഞു.
ഒരുവിഭാഗം ആളുകൾ പോർക്ക് ബിരിയാണി വിളമ്പുന്നതിനെയും മറ്റൊരു വിഭാഗം ബീഫ് ബിരിയാണി വിളമ്പുന്നതിനെയും എതിർത്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മേള മാറ്റിവയ്ക്കേണ്ടി വന്നതെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us