ചെന്നൈ: കേന്ദ്രസർക്കാർ ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നു എന്ന ആരോപണവുമായി തമിഴ്നാട് ധനമന്ത്രി പി ത്യാഗരാജൻ. ട്വിറ്ററില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് തമിഴ്നാട് ധനമന്ത്രിയുടെ കേന്ദ്രത്തോടുള്ള ചോദ്യം.
/sathyam/media/post_attachments/XevqhjUTCXS1UIxvxZ7x.jpg)
'യൂണിയന്‍ ഗവണ്‍മെന്‍റ് യൂണിയന്‍ നികുതികള്‍ കൂട്ടുന്ന സമയത്ത് ഏതെങ്കിലും സംസ്ഥാനത്തെ അറിയിക്കുകയോ, അവരുടെ അഭിപ്രായം ചോദിക്കുകയോ ചെയ്തിട്ടില്ല. പെട്രോളിന് 23 രൂപയും (250 ശതമാനം), ഡീസലിന് 29 രൂപയും (900 ശതമാനം) നികുതി 2014 മുതല്‍ വര്‍ദ്ധിപ്പിച്ചു.
അവരുടെ വില വര്‍ദ്ധനവിന്‍റെ 50 ശതമാനം ഇപ്പോള്‍ പിന്‍വലിക്കുന്നു. അവര്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു. ഇതാണോ ഫെഡറലിസം' -തമിഴ്നാട് ധനമന്ത്രി പി ത്യാഗരാജൻ ചോദിക്കുന്നു.
2021 നവംബറിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി ആദ്യം കുറയ്ക്കുന്നതിന് മുമ്പ് തന്നെ ഡിഎംകെ സർക്കാർ 2021 ഓഗസ്റ്റിൽ പെട്രോളിന്റെ വാറ്റ് കുറച്ചിരുന്നുവെന്നും തമിഴ്നാട് ധനമന്ത്രി പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us