ചെന്നൈ: ജാതി വിവേചനം നടത്തിയെന്ന പരാതിയിൽ ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ഡയറക്ടർ അനിത മേബൽ മനോഹർ, ജോയിന്റ് ഡയറക്ടർ നരസിംഹൻ എന്നിവർക്കെതിരെ കേസ്. പട്ടികജാതി, വർഗ പീഡന നിരോധന നിയമ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ അധ്യാപകര്‍ തമ്മിലുള്ള ശീതസമരമാണു പൊലീസ് സ്റ്റേഷന്‍ കയറിയത്.
/sathyam/media/post_attachments/bdF402a5uTOGeiTQGVno.jpg)
നിഫ്റ്റിലെ സീനിയർ അസിസ്റ്റന്റ്. ഡയറക്ടർ കെ.ഇളഞ്ചെഴിയന്റെ പരാതിയിലാണു കേസ്. പ്രധാന കെട്ടിടത്തിലെ ഓഫിസിൽ പ്രവർത്തിച്ചിരുന്ന ഇളഞ്ചെഴിയനെ അടുത്തിടെ വിദ്യാർഥി ഹോസ്റ്റലിലേക്കു മാറ്റിയിരുന്നു.
പകരം മറ്റൊരു ജാതിയിൽപെട്ട ജൂനിയറായ റിസർച് അസിസ്റ്റന്റിനെ പ്രധാന കെട്ടിടത്തിലേക്കു കൊണ്ടുവന്നതായും തരമണി പൊലീസ് തയാറാക്കിയ എഫ്..ആർ.ആറില്‍ പറയുന്നു.
പകവീട്ടലിന്റെ ഭാഗമായി പരാതിക്കാരനെതിരെ ഡയറക്ടർ ലൈംഗിക പീഡന പരാതിയും നൽകിയിരുന്നു. ഇതു വ്യാജമാണെന്ന് സ്ഥാപനത്തിലെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായും എഫ്.ഐ.ആറിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us