ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ഫൂട്ബോർഡിൽ നിന്ന് അഭ്യാസം കാണിച്ച 19 കാരൻ കാൽ വഴുതി വീണ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ഫൂട്ബോർഡിൽ നിന്ന് അഭ്യാസം കാണിച്ച 19 കാരനായ കോളേജ് വിദ്യാർത്ഥി താഴെ വീണ് മരിച്ചു. ട്രെയിനിന്റെ ഫുട്‌ബോർഡിൽ നിന്ന് അഭ്യാസം കാണിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

Advertisment

publive-image

പ്രസിഡൻസി കോളജിലെ ബിഎ (ഇക്കണോമിക്‌സ്) വിദ്യാർഥിനി തിരുവലങ്ങാട് സ്വദേശി നീതി ദേവനാണ് മരിച്ചത്. ഉടൻ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തിൽ ദക്ഷിണ റെയിൽവേ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ ഒരു ഓർമ്മപ്പെടുത്തലായി കാണാനും സ്റ്റണ്ട് അവതരിപ്പിക്കുന്നത് ഒഴിവാക്കാനും ഡിവിഷണൽ മാനേജർ യാത്രക്കാർക്ക് നിർദ്ദേശം നൽകി.

അതിനിടെ, സുഹൃത്തുക്കളുമായി ചേർന്ന് അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന നീതി ദേവന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഫുട്ട് ബോർഡിലും ട്രയിൻ വിന്റോയുടെ കമ്പികളിലും നിന്നും തൂങ്ങിയും അഭ്യാസം കാണിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

Advertisment