ചെന്നൈ: വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും നിരവധി വസ്തുക്കള്‍ പാഴ്‌സലായി അയക്കാറുണ്ട്. ഇത്തരത്തില്‍ ബാങ്കോക്കില്‍ നിന്ന് വന്ന ഒരു പാഴ്‌സല്‍ ചെന്നൈ വിമാനത്താവളത്തില്‍ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. പാഴ്‌സല്‍ അനങ്ങുന്നത് കണ്ട് പരിശോധിച്ച ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി.
/sathyam/media/post_attachments/XRlavKewmsiwPNCOjcTr.jpg)
പാഴ്സല്‍ അനങ്ങുന്നത് കണ്ടപ്പോഴായിരുന്നു പരിശോധന. ആദ്യത്തെ പാക്കേജില്‍നിന്ന് പുറത്തുചാടിയത് ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങ്. ചോക്ലേറ്റുകൾ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്.
അടുത്ത പെട്ടി തുറന്നപ്പോള്‍ കണ്ടത് ചില്ലറക്കാരെയല്ല. 15 രാജവെമ്പാലകള്‍! മറ്റൊരു പെട്ടിയിൽ അഞ്ച് പെരുമ്പാമ്പുകള്‍. അവസാനത്തെ ബാഗില്‍ അധികം വലുപ്പമില്ലാത്ത രണ്ട് അള്‍ഡാബ്ര ആമകള്‍.
ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. ചെന്നൈയില്‍ പാഴ്സല്‍ സ്വീകരിക്കേണ്ടിയിരുന്ന ആളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us