ബലാത്സംഗത്തിനിരയായ സ്ത്രീക്ക് നീതി കിട്ടണം. അതിൽ ഉൾപ്പെട്ട ഒരാളുപോലും സ്വതന്ത്രരാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അതു മനുഷ്യകുലത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബിൽക്കിസ് ബാനുവോ മറ്റേതെങ്കിലും സ്ത്രീയോ ആകട്ടെ, രാഷ്ട്രീയത്തിനും ആശയസംഹിതകൾക്കും അപ്പുറമായി പിന്തുണ ആവശ്യമാണ്; പാർട്ടിക്ക് തലവേദനയായി ഖുഷ്ബുവിന്റെ ട്വീറ്റ്

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ച നടപടിയെക്കുറിച്ചുള്ള നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറിന്റെ പ്രതികരണം പാർട്ടിക്ക് തലവേദനയായി.

Advertisment

publive-image

ഖുഷ്ബുവിന്റെ ട്വീറ്റ് ഇങ്ങനെ –

‘‘ബലാത്സംഗത്തിനിരയായ സ്ത്രീക്ക് നീതി കിട്ടണം. അതിൽ ഉൾപ്പെട്ട ഒരാളുപോലും സ്വതന്ത്രരാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അതു മനുഷ്യകുലത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബിൽക്കിസ് ബാനുവോ മറ്റേതെങ്കിലും സ്ത്രീയോ ആകട്ടെ, രാഷ്ട്രീയത്തിനും ആശയസംഹിതകൾക്കും അപ്പുറമായി പിന്തുണ ആവശ്യമാണ്’’. സംഭവത്തോട് അനുബന്ധിച്ച് മറ്റു ട്വീറ്റുകളും അവർ ചെയ്തിട്ടുണ്ട്.

അതേസമയം, നിയമം അനുസരിച്ചാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയതെന്നും രാഷ്ട്രീയം ഇടപെട്ടിട്ടില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.

Advertisment