സഹോദരി ഭർത്താവിനൊപ്പം ദുബായിലേക്കു പോകാതിരിക്കാൻ വിമാനത്തിൽ ബോംബുണ്ടെന്നു ഭീഷണി; യുവാവ് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: സഹോദരി ഭർത്താവിനൊപ്പം ദുബായിലേക്കു പോകാതിരിക്കാൻ വിമാനത്തിൽ ബോംബുണ്ടെന്നു ഭീഷണി മുഴക്കിയ ആൾ അറസ്റ്റിലായി. ഇന്നലെ രാവിലെ 167 യാത്രക്കാരുമായി ദുബായിലേക്കു പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ ബോംബു വച്ചിട്ടുണ്ടെന്നാണു കൺട്രോൾ റൂമിൽ ഭീഷണിസന്ദേശം എത്തിയത്.

Advertisment

publive-image

പരിശോധനയിൽ ഭീഷണി വ്യാജമെന്നു കണ്ടെത്തിയതോടെ വിമാനം പുറപ്പെട്ടു. ഇതിനിടെ, ഫോൺ ചെയ്ത ചെന്നൈ മണലി സ്വദേശി മാരിചെൽവനെ പൊലീസ് പിടികൂടി. സഹോദരി മാരീശ്വരി ഭർത്താവിനൊപ്പം ദുബായിലേക്കു പോകാതിരിക്കാനാണു കള്ളം പറഞ്ഞതെന്ന് ഇയാൾ മൊഴി നൽകി.

Advertisment