നെല്ലൂരില്‍ ബലാത്സംഗം ചെറുത്ത പതിനാല് വയസ്സുകാരിയുടെ വായില്‍ ആസിഡ് ഒഴിച്ച ശേഷം കഴുത്തറുത്തു കൊല്ലാന്‍ ശ്രമം, ബന്ധുവിനായി തിരച്ചില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: നെല്ലൂരില്‍ ബലാത്സംഗം ചെറുത്ത പതിനാല് വയസ്സുകാരിയുടെ വായില്‍ ആസിഡ് ഒഴിച്ചതിനു ശേഷം കഴുത്തറുത്തു കൊല്ലാന്‍ ശ്രമം. നെല്ലൂർ ജില്ലയിലെ വെങ്കിടാചലത്ത് തിങ്കളാഴ്ച വൈകിട്ടാണ് അതിക്രൂര ആക്രമണമുണ്ടായത്.

Advertisment

publive-image

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ നെല്ലൂരിലെ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്കു മാറ്റി. സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവായ നാഗരാജുവിനായി തിരച്ചില്‍ തുടങ്ങിയതായി നെല്ലൂർ എസ്പി അറിയിച്ചു.

ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കള്‍ കൂലിപ്പണിക്കായി പോയിരുന്ന സമയത്താണ് ബന്ധുവായ നാഗരാജു വീട്ടില്‍ അതിക്രമിച്ചു കയറിയത്. കടന്നുപിടിച്ച ഇയാളെ തള്ളിമാറ്റി പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ ശുചിമുറിയില്‍ കയറി ഒളിച്ചു.

വാതില്‍ ബലമായി തുറന്ന നാഗരാജു, ശുചിമുറി വൃത്തിയാക്കുന്നതിനുള്ള ആസിഡ് പെണ്‍കുട്ടിയുടെ വായിലൊഴിച്ചു. കുട്ടി ഉച്ചത്തില്‍ കരഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് നാഗരാജു പെണ്‍കുട്ടിയുടെ കഴുത്തു മുറിക്കുകയായിരുന്നു.

Advertisment