ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിനു കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ, പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ രാഹുല്‍ ആദരാഞ്ജലിയർപ്പിച്ചു.
/sathyam/media/post_attachments/pqZpc49qnTwDxiQanFy1.jpg)
ഇതിനുശേഷം ചെന്നൈയിലേക്കു മടങ്ങിയ രാഹുല്‍, 11.45നു വിമാനമാര്‍ഗം തിരുവനന്തപുരത്തേക്കു പോകും. ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, ഒരു മണിയോടെ ഹെലികോപ്റ്ററിൽ കന്യാകുമാരിക്കു തിരിക്കും.
വൈകിട്ടു മൂന്നിനു തിരുവള്ളുവർ സ്മാരകം, വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവ സന്ദർശിച്ച ശേഷം ഗാന്ധി മണ്ഡപത്തിലെത്തി പ്രാർഥനാ യോഗത്തിൽ പങ്കുചേരും. യാത്രയിൽ ഉടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക ഗാന്ധിമണ്ഡപത്തിൽ ഏറ്റുവാങ്ങും. തുടർന്നു ഭാരത് ജോഡോ യാത്രികരോടൊപ്പം ബീച്ച് റോഡ് വരെ യാത്ര ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us