ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: യുവ തമിഴ് നടി പൗളിൻ ജസീക്കയെ (29) (ദീപ )ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ് സിനിമകളിൽ സഹനടിയായും നായികയായും ശ്രദ്ധേയമായ താരമാണ് ദീപ. പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മിസ്‌കിൻ സംവിധാനം ചെയ്ത തുപ്പറിവാളനിൽ ഉപനായികമാരിൽ ഒരാളായിരുന്നു ദീപ.
Advertisment
/sathyam/media/post_attachments/yeWByOw79Q0W5t3uw5vs.jpg)
തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവർമൻ സംവിധാനം ചെയ്ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്.
മറ്റുചില സിനിമകളിൽ അഭിനയിക്കാനിരിക്കേയാണ് ദീപയെ വിരുഗുമ്പാക്കത്തെ ഫ്ളാറ്റിൽ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us