ചെന്നൈ: പ്രമുഖ തമിഴ് നടി ദീപയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നതായി പൊലീസ്. ദീപയുടെ ഫ്ലാറ്റിൽ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്ലാറ്റിലെത്തിയത്.
/sathyam/media/post_attachments/f52Uewl7zCj3t6cU74gn.jpg)
പ്രണയനൈരാശ്യത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച് ദീപ എഴുതിയ ആത്മഹത്യക്കുറിപ്പു പൊലീസിനു ലഭിച്ചിരുന്നു. മാതാപിതാക്കൾ വിവാഹത്തിനു നിർബന്ധിച്ചതിനെ തുടർന്ന് ദീപ മാനസികസമ്മർദത്തിലായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദീപയെ ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്ലാറ്റിലാണ് ഞായറാഴ്ച തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോളിൻ ജെസീക്ക എന്നാണ് യഥാർഥ പേര്.
അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘വൈദ’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പർഹിറ്റ് ചിത്രം ‘തുപ്പരിവാളൻ’ ഉൾപ്പെടെയുള്ള തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us