വ്യാജച്ചാരായ വിൽപനയെക്കുറിച്ചു പൊലീസിനു വിവരം നൽകി; പഞ്ചായത്തംഗത്തെ മദ്യവിൽപനക്കാരി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: വ്യാജച്ചാരായ വിൽപനയെക്കുറിച്ചു പൊലീസിനു വിവരം നൽകിയ പഞ്ചായത്തംഗത്തെ മദ്യവിൽപനക്കാരി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു.

Advertisment

publive-image

ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്ത് അംഗം സതീഷ് (31) ആണു കൊല്ലപ്പെട്ടത്. പ്രതി യോഗേശ്വരിയെ അറസ്റ്റ് ചെയ്തു. കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിനു മുന്നിലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. യോഗേശ്വരി നേരത്തേ പെൺവാണിഭ കേന്ദ്രവും നടത്തിയിരുന്നു.

Advertisment