അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഫോണിലേക്കു വന്ന ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായി; പിന്നീട് വന്നത് വായ്പ നാലു ദിവസത്തിനകം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശം; മോര്‍ഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും മാതാപിതാക്കളടക്കം വാട്സാപ് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേര്‍ക്കും അയച്ചു; ഓണ്‍ലൈന്‍ വായ്പ ആപ്പുകളുടെ കെണിയില്‍പെട്ട് പണവും മാനവും പോയെന്ന് നടി ലക്ഷ്മി വാസുദേവന്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: ഓണ്‍ലൈന്‍ വായ്പ ആപ്പുകളുടെ കെണിയില്‍പെട്ട് പണവും മാനവും പോയെന്നു തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവര്‍ക്ക് അയച്ചെന്നും നടി വെളിപ്പെടുത്തി.

Advertisment

publive-image

‘‘അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ് ഡൗണ്‍ലോഡായി. പിന്നാലെ ഫോണ്‍ ഹാങ്ങായി. നാലു ദിവസത്തിനു ശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങള്‍ ലഭിച്ചതോടെയാണു തട്ടിപ്പിനിരയായെന്നു മനസ്സിലായത്.

ദിവസങ്ങള്‍ പിന്നിട്ടതോടെ ഭീഷണിയായി. മോര്‍ഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ മാതാപിതാക്കളടക്കം വാട്സാപ് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേര്‍ക്കും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ അയച്ചു.’’ലക്ഷ്മി പറഞ്ഞു.

Advertisment