ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന യുവതികളുടെ നഗ്നദൃശ്യം പകർത്തി കാമുകന്‌ അയച്ച യുവതി അറസറ്റിൽ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: മധുരയിലെ വനിതാ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന യുവതികളുടെ നഗ്നദൃശ്യം പകർത്തി കാമുകന്‌ അയച്ച ഇരുപത്തിമൂന്നുകാരി അറസറ്റിൽ.  രാമനാഥപുരം സ്വദേശിയായ യുവതി സ്വകാര്യ കോളജിൽ ബിഎഡ് കോഴ്സിനു ചേരുന്നതിനായി 2021 ലാണ് മധുരയിൽ എത്തുന്നത്. രാമനാഥപുരത്തെ മുപ്പതുകാരനായ ആഷിഖ് എന്ന ഡോക്ടറുമായി അടുപ്പത്തിലായിരുന്നു.

Advertisment

publive-image

മധുരയിൽ എത്തിയപ്പോഴും ഈ ബന്ധം തുടർന്നു. ആഷിഖ് യുവതിയെ വിഡിയോ കോൾ ചെയ്യുമ്പോൾ മറ്റു യുവതികളെ കാണിക്കാൻ ആദ്യമൊക്കെ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇവരുടെ അശ്ലീല ദൃശ്യങ്ങൾ അയക്കാൻ ആഷിഖ് ആവശ്യപ്പെട്ടു.

ഇതോടെ തനിക്കൊപ്പം താമസിക്കുന്ന യുവതികൾ വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴും അവരറിയാതെ ചിത്രങ്ങളും വിഡിയോകളും പകർ‌ത്തി യുവതി ആഷിഖിന് അയയ്ക്കാൻ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ഇത്തരത്തിൽ ഒരിക്കൽ വിഡിയോ പകർത്തുമ്പോൾ യുവതിയെ കയ്യോടെ പിടികൂടി. തുടർന്ന് യുവതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ നിരവധി ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് സംഭവം ഹോസ്റ്റൽ വാർഡനെ അറയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Advertisment