ചെന്നൈ: ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ മൊബൈൽ വായ്പാ ആപ് കമ്പനി വനിതാ ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിച്ചു. തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവർണറും പുതുച്ചേരി ലഫ്.ഗവർണറുമായ തമിഴിസൈ സൗന്ദരരാജന്റെ ഫോട്ടോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.
/sathyam/media/post_attachments/vZIvuliRM76Xr2NU8PNb.jpg)
വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ ആളുടെ ഫോൺ ഗാലറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ മോർഫ് ചെയ്തു പ്രചരിപ്പിച്ചത്.
ബിജെപി ചെന്നൈ മുൻ ജില്ലാ ഭാരവാഹി ഗോപി എന്നയാൾ ലോൺ ആപ് വഴി മാസങ്ങൾക്കു മുൻപ് വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയായി. എന്നാൽ ഗോപി ഇതു ഗൗനിച്ചില്ല. ഇതോടെ ആപ് സംഘം ഫോൺ ഹാക്ക് ചെയ്തു.
ഗാലറിയിലുണ്ടായിരുന്ന തമിഴിസൈയുടെ അടക്കം മുഴുവൻ സ്ത്രീകളുടെയും ഫോട്ടോകൾ ചോർത്തി. തുടർന്ന് ഇയാളുടെ ഫോണിലുള്ള എല്ലാ നമ്പറുകളിലേക്കും ഈ ചിത്രം അയച്ചു കൊടുത്തു.
റോയൽ ക്യാഷ് ആപ് എന്ന ലോൺ ആപ്പിൽ നിന്നാണ് ഗോപി വായ്‌പ എടുത്തിരുന്നത്. വായ്പയെടുത്ത ഫോണാണു സംഘം ഹാക്ക് ചെയ്തത്. ഗോപിയും തമിഴിസൈയും ഒരുമിച്ചുനിൽക്കുന്ന ചിത്രമാണു സംഘം വികലമാക്കി പ്രചരിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us