നടി നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും വേണ്ടി വാടകഗർഭധാരണത്തിനു തയാറായത് നടിയുടെ ബന്ധുവായ മലയാളി യുവതി; ദമ്പതികള്‍ വിവാഹിതരായത് 6 വര്‍ഷം മുമ്പ് ; കഴിഞ്ഞ ഡിസംബറിൽ തന്നെ വാടകഗർഭധാരണ കരാർ നടപടികൾ പൂർത്തിയാക്കിയതിനാൽ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് സത്യവാങ്‌മൂലം

New Update

ചെന്നൈ:  നടി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വേണ്ടി വാടകഗർഭധാരണത്തിനു തയാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്നു റിപ്പോർട്ട്. വാടകഗർഭധാരണം സംബന്ധിച്ച വിവാദങ്ങൾക്കു മറുപടിയായി ഇരുവരും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്‌മൂലം നൽകിയതിനു പിന്നാലെയാണ് ഈ റിപ്പോർട്ടു പുറത്തുവന്നത്.

Advertisment

publive-image

6 വർഷം മുൻപേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറിൽ തന്നെ വാടകഗർഭധാരണ കരാർ നടപടികൾ പൂർത്തിയാക്കിയതിനാൽ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്‌മൂലം നൽകിയത്. ഒ

രുമിച്ചു ജീവിച്ചിരുന്ന (ലിവിങ് ടുഗെദർ) ഇരുവരും ഈ ജൂൺ 9നു നടന്ന വിപുലമായ ചടങ്ങിൽ വിവാഹിതരായത് വാർത്തയായിരുന്നു. എന്നാൽ, 2016ലേ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

Advertisment