ചെന്നൈ: ജയലളിതയുടെ മരണത്തിൽ വി.കെ.ശശികല ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിട്ടു . ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടാണ് തമിഴ്നാട് സർക്കാർ ഇന്ന് നിയമസഭയിൽ വച്ചത്. എയിംസ് മെഡിക്കൽ സംഘം 5 തവണ അപ്പോളോ സന്ദർശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ നൽകിയില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
/sathyam/media/post_attachments/zgD5TEJQ0mxd9depasCZ.jpg)
റിപ്പോര്‍ട്ടില്‍ പറയുന്നത്
എയിംസ് മെഡിക്കൽ സംഘം 5 തവണ അപ്പോളോ സന്ദർശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ നൽകിയില്ല. 2012ൽ ശശികലയെ പുറത്താക്കിയിരുന്നു. പിന്നീട് ഇവർ ജയലളിതയുമായി വീണ്ടും ഒന്നിച്ചതിനു ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായി.
ജയലളിതയ്ക്ക് ആൻജിയോഗ്രാം ചെയ്യുന്നത് ശശികല തടഞ്ഞു. സ്വന്തം നേട്ടത്തിനായാകാം ഇതു ചെയ്തത്. യുഎസിൽ നിന്നെത്തിയ ഡോ.സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താൻ ശുപാർശ ചെയ്തിരുന്നു. പക്ഷേ അത് നടന്നില്ല. 2016 ഡിസംബർ 5ന് രാത്രി 11.30ന് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അറിയിച്ചു.
തെളിവുകളുടെ അടിസ്ഥാനത്തിൽ ജയലളിതയുടെ മരണം 2016 ഡിസംബർ 4 ന് ഉച്ചകഴിഞ്ഞ് 3 നും 3.30 നും ഇടയിലായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വി.കെ.ശശികല, ഡോ.കെ.എസ്.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ.െജ.രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി സി.വിജയഭാസ്കർ എന്നിവർക്കെതിരെ അന്വേഷണത്തിനും കമ്മിഷൻ ശുപാർശ ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us