വർഷങ്ങളായി നിർജീവമായിരുന്ന അൽ ഉമ്മ കേരളത്തിൽ വീണ്ടും സജീവമാവുന്നത് വിദേശ സഹായവും പിന്തുണയും സ്വീകരിച്ച്; കേരളത്തിലും തമിഴ്നാട്ടിലും വർഗീയ കലാപമുണ്ടാക്കി മുതലെടുപ്പാണ് ലക്ഷ്യം. കോയമ്പത്തൂർ ചാവേർ സ്ഫോടനത്തിന് പിന്നിലും കേരള ബന്ധം; രാജ്യത്തെവിടെ സ്ഫോടനമുണ്ടായാലും അന്വേഷണം കേരളത്തിലെത്തും, ഭീകരവാദികളെ വളർത്തുന്ന നഴ്സറിയോ കേരളം !

New Update

കോയമ്പത്തൂർ: കേരളത്തിൽ നിലവിലുള്ള ഭീകര സംഘടനകളുടെ ഭീഷണിക്ക് പുറമേയാണ് ഏറെക്കാലമായി നിർജീവമായിരുന്ന അൽ ഉമ്മയുടെ ഭീഷണി കൂടി വരുന്നത്. ഇത് പോലീസിനും രഹസ്യാന്വേഷണ ഏജൻസികൾക്കും വലിയ വെല്ലുവിളിയാണ്.

Advertisment

publive-image


ഞായറാഴ്ച പുലർച്ചെ ടൗൺഹാളിന് സമീപം കോട്ടൈ ഈശ്വരൻ കോവിലിന് മുന്നിൽ കാറിലുണ്ടായ സ്ഫോടനം നടത്തിയത് അൽ-ഉമ്മയാണെന്നും പ്രതികൾക്ക് കേരള ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ്.


പ്രതികൾ കേരളത്തിലെത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ വച്ചും യാത്രാരേഖകൾ പരിശോധിച്ചുമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. കേസിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ പത്തുതവണ കൈമറിഞ്ഞാണ് പ്രതികളുടെ കൈവശമെത്തിയത്. സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് ഇസ്മയീൽ, നവാസ് ഇസ്മയീൽ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് തൽഹ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ജി.എം നഗർ ഉക്കടം സ്വദേശികളാണ്.

സ്‌ഫോടനത്തിൽ മരിച്ച ജമീഷ മുബീനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു കോട്ടൈ ഈശ്വരൻ കോവിലിന് മുന്നിൽ കാറിൽ സ്‌ഫോടനുമുണ്ടായത്.


കാറിലുണ്ടായിരുന്ന രണ്ടു സിലിൻഡറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ കാർ രണ്ടായി പിളരുകയും ചെയ്തിരുന്നു. തുടർന്ന് ജമീഷ മുബീനിന്റെ വീട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടർ പോലുള്ള വസ്തു വണ്ടിയിലേക്ക് കയറ്റുന്നതിന്റെ സി.സി ടിവി ദൃശ്യവും പുറത്തുവന്നിരുന്നു.

publive-image

പഴയ തുണികൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന ജമീഷ മുബീനിന്റെ വീട്ടിൽ ഉന്നത പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ തുടങ്ങിയവ കണ്ടെത്തി. സ്‌ഫോടനം നടന്ന കാറിൽനിന്ന് നിറയെ ആണികളും കണ്ടെത്തിയിരുന്നു.

എൻജിനിയറിംഗ് ബിരുദമുള്ള ജമീഷയെ 2019ൽ ഒരു കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. സ്‌ഫോടനം നടന്നത് ക്ഷേത്രത്തിന് തൊട്ടുമുന്നിലായതുകൊണ്ട് ദുരൂഹതയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.

അന്വേഷണം തീവ്രവാദ സംഘടനയായ അൽ ഉമ്മയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. 1998ലെ കോയമ്പത്തൂർ സ്‌ഫോടനം ആസൂത്രണം ചെയ്തത് അൽഉമ്മയായിരുന്നു.

കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയെന്ന് പോലീസ് കമ്മിഷണർ പറഞ്ഞു. അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കോയമ്പത്തൂർ പൊലീസ് അറിയിച്ചു.

publive-image


വർഗീയകലാപമായിരുന്നു പ്രതികളുടെ ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട് 20 പേരെ ചോദ്യം ചെയ്തു. പ്രതികൾക്ക് സഹായം വന്ന വഴികളും അന്വേഷിക്കുന്നുണ്ട്.


കൊല്ലപ്പെട്ട ജമീഷ മുബീന് കാർ സംഘടിപ്പിച്ച് നൽകിയത് അൽഉമ നേതാവ് ബാഷയുടെ സഹോദരനായ നവാബ് ഖാന്റെ മകൻ ദൽഹയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisment