New Update
ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഐഎസ് ചാവേർ ആക്രമണങ്ങളുടേതടക്കം 100 വിഡിയോ ക്ലിപ്പുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടിച്ചെടുത്തു. കാറിൽ ചാവേർ സ്ഫോടനം നടത്തി മരിച്ച ജമേഷ മുബിന്റെ സുഹൃത്തും മറ്റൊരു ഐഎസ് കേസിലെ പ്രതിയുമായ ഷെയ്ക്ക് ഹിദായത്തുല്ലയുടെ വീട്ടിൽ നിന്നാണു വിഡിയോകളടങ്ങിയ പെൻഡ്രൈവ് കണ്ടെത്തിയത്.
Advertisment
/sathyam/media/post_attachments/10b3CguuddaxoBxQcmg5.webp)
ഇവയിൽ 40 എണ്ണം ശ്രീലങ്കയിലെ ഈസ്റ്റർദിന ചാവേർ സ്ഫോടനത്തിന്റെ സൂത്രധാരൻ സഹ്റാൻ ഹാഷ്മിയുടെ പ്രഭാഷണങ്ങളാണ്. 15 എണ്ണം വീതം ഐഎസ് ആക്രമണങ്ങളുടേതും വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളുടേതുമാണെന്ന് എൻഐഎ അറിയിച്ചു.
ഹിദായത്തുല്ലയെ ചോദ്യംചെയ്തു വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലാണ്. 2019ൽ കോയമ്പത്തൂരിൽ ഐഎസ് ഘടകം സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലാണിയാൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us