പുതുക്കോട്ടയിൽ ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച പത്തുവയസ്സുകാരി മരിച്ചു

New Update

ചെന്നൈ: പുതുക്കോട്ടയിൽ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച പെൺകുട്ടി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബാൾ (10) ആണ് മരിച്ചത്. ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. തിങ്കളാഴ്ചയാണ് സംഭവം.

Advertisment

publive-image

സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആൺമക്കള്‍, മകൾ കർപ്പകാംബാൾ എന്നിവരെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചിരുന്നു. മോഷണശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഗണേഷ് നഗർ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് കർപ്പകാംബാൾ മരണത്തിനു കീഴടങ്ങിയത്. കൊലപാതക കേസ് റജിസ്റ്റർ ചെയ്ത് ഗണേഷ് നഗർ പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്രങ്ങളിലെ മോഷണം സംബന്ധിച്ച് കീറനൂർ, ഉടയാളിപ്പട്ടി എന്നിവിടങ്ങളിലെ പൊലീസും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

Advertisment