ചെന്നൈയില്‍ ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്കു മടങ്ങിയ തിരുവനന്തപുരം സ്വദേശിനിയെ പിന്നാലെയെത്തി ആക്രമിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ചു; യുവതിയുടെ മുഖത്ത് 25 തുന്നലുകൾ, യുവാവ് അറസ്റ്റില്‍

New Update

ചെന്നൈ: ചെന്നൈയില്‍ ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്കു മടങ്ങിയ തിരുവനന്തപുരം അമ്പൂരി സ്വദേശിനിയായ 20 വയസ്സുകാരിയെ പിന്നാലെയെത്തി ആക്രമിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റില്‍.

Advertisment

publive-image

മുഖത്ത് ആഴത്തിൽ മുറിവേറ്റ പെൺകുട്ടി ആശുപത്രിയിലാണ്. യുവതിയുടെ മുഖത്ത് 25 തുന്നലുകൾ ഇടേണ്ടിവന്നു. സുഹൃത്തുക്കളായിരുന്നെന്നും വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ആക്രമിച്ചതെന്നും അറസ്റ്റിലായ നവീൻ(25) മൊഴി നൽകി.

Advertisment