മാൻഡോസ് ചുഴലിക്കാറ്റിനു മുന്നിൽ പതറാതെ തമിഴ്നാട്; കൃത്യമായ മുന്നൊരുക്കങ്ങളിലൂടെയും ഉടനടിയുള്ള രക്ഷാപ്രവർത്തനങ്ങളിലൂടെയും രാജ്യത്തിനു മാതൃകയായി

New Update

ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റിനു മുന്നിൽ പതറാതെ തമിഴ്നാട്, കൃത്യമായ മുന്നൊരുക്കങ്ങളിലൂടെയും ഉടനടിയുള്ള രക്ഷാപ്രവർത്തനങ്ങളിലൂടെയും രാജ്യത്തിനു മാതൃകയായി. വെള്ളിയാഴ്ച അർധരാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ ആശങ്ക നിലനിന്നെങ്കിലും സുരക്ഷാ സജ്ജീകരണങ്ങൾ ജനത്തെ തുണച്ചു.

Advertisment

publive-image

കാറ്റും മഴയും പിൻവാങ്ങിയതിനു തൊട്ടുപിന്നാലെ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പൂർത്തിയായതോടെ ഇന്നലെ രാവിലെ തന്നെ നാട് പഴയ സ്ഥിതിയിലേക്കു മടങ്ങിയെത്തി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരിട്ടിറങ്ങിയാണു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

180ൽ ഏറെ വീടുകൾ തകർന്നു. ചെന്നൈ നഗരത്തിൽ മാത്രം മൂന്നൂറോളം മരങ്ങൾ കടപുഴക്കി. മെട്രോ സ്റ്റേഷനുകൾക്കു കേടുപാടുണ്ടായി. 2 സ്ത്രീകൾ അടക്കം 6 പേർ മരിച്ചു. 14 വിമാനങ്ങൾ ബെംഗളുരുവിലേക്കും ഹൈദരാബാദിലേക്കും തിരിച്ചുവിട്ടു.

ചെന്നൈ മെട്രോ, സബേർബൻ, ബസ് സർവീസുകൾ തടസ്സപ്പെട്ടില്ല.ഉച്ചയോടെ മിക്ക മേഖലകളിലും വൈദ്യുതി പുനഃസ്ഥാപിച്ചു. 25000 തൊഴിലാളികളെയാണു ചെന്നൈയിൽ മാത്രം വിവിധ സേവനങ്ങൾക്കായി വിന്യസിച്ചത്.

Advertisment