കലൈജ്ഞര്‍ കുടുംബത്തിലെ മൂന്നാം തലമുറയും തമിഴ്നാട് മന്ത്രിസഭയിലേക്ക്, ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു: സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍

New Update

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായിക-യുജവനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക്.  കുടുംബാധിപത്യം എന്ന അണ്ണാംഡിഎംകെ ആരോപണങ്ങള്‍ക്കിടെയാണ് ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസഭാ പ്രവേശനം.

Advertisment

publive-image

സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉദയനിധിക്കുറപ്പിക്കാം. കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്.

Advertisment