ചെന്നൈ: തിരുച്ചന്തൂരില്‍ സാമൂഹിക പ്രവര്‍ത്തകനെ ലഹരിമാഫിയ വെട്ടിക്കൊന്നു. ഭാരതി നഗറില്‍ ബാലകുമരേശനാണ് കൊല്ലപ്പെട്ടത്. അറുമുഖനേരി പ്രദേശത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘമാണ് ആക്രമിച്ചത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് അക്രമികള്‍ ക്രൂരമായി ബാലമുരുകേശനെ കൊലപ്പെടുത്തിയത്.
/sathyam/media/post_attachments/gbTaJB2657tYpwLSfHJi.jpg)
ഏതാനും നാള്‍ മുന്‍പ് തൂത്തുകുടി തിരുച്ചന്തൂരിലെ അറുമുഖനേരി ബസാറില്‍ ലഹരി മാഫിയക്കെതിരെ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ ബാലമുരുകേശന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിമരുന്നുകളുടെ വിൽപനയും ഉപയോഗവും തടയണമെന്നാവശ്യപ്പെട്ടുള്ള ബാലമുരുകേശന്റെ പ്രവര്‍ത്തനം ലഹരി മാഫിയയെ ചൊടിപ്പിച്ചിരുന്നു.
രണ്ടു മാസം മുന്‍പ് ബാലമുരുകേശന്റെ ഉടമസ്ഥതയിലുള്ള ഫാമിന് അജ്ഞാതസംഘം തീയിട്ടിരുന്നു. സംഭവത്തില്‍ ലഹരിമാഫിയയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്‍റെ പകയെന്നവണ്ണം ഇന്നലെ ബാലമുരുകേശനെ അദ്ദേഹത്തിന്‍റെ റസ്റ്ററന്റിലേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകള്‍ വെട്ടിവീഴ്ത്തി. സംഭവത്തില്‍ അറുമുഖനേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us