ശ്രീലങ്കന്‍ കസ്റ്റഡിയിലുള്ള 16 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിന്‍

New Update

ചെന്നൈ: ശ്രീലങ്കയിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നാവികസേന പിടികൂടിയ 16 മത്സ്യത്തൊഴിലാളികളെയും 102 മത്സ്യബന്ധന ബോട്ടുകളെയും വിട്ടുകിട്ടുന്നതിന് ആവശ്യമായ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

Advertisment

publive-image

പുതുക്കോട്ടയിലും നാഗപട്ടണത്തും നിന്നുമായാണ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ് ചെയ്തത്. ഒരു മാസത്തിനിടെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിതെന്ന് സ്റ്റാലിൻ പറഞ്ഞു.

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങൾ ശാശ്വതമായി സംരക്ഷിക്കപ്പെടുന്നതിനും ഇത്തരത്തിലുള്ള അനധികൃത അറസ്റ്റുകൾ ഒഴിവാക്കുന്നതിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും സ്റ്റാലിൻ കത്തിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സ്റ്റാലിൻ വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു.

Advertisment