തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുമായും പുതുച്ചേരിയിൽ എൻആർ കോൺഗ്രസുമായും സഖ്യമുണ്ടാക്കാനുള്ള നീക്കം നടൻ വിജയ് സജീവമാക്കി ?

New Update

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുമായും പുതുച്ചേരിയിൽ എൻആർ കോൺഗ്രസുമായും സഖ്യമുണ്ടാക്കാനുള്ള നീക്കം നടൻ വിജയ് സജീവമാക്കിയതായി റിപ്പോർട്ടുകൾ. ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം പ്രവർത്തകരാണു ഇതുസംബന്ധിച്ചു വ്യാപക പ്രചാരണം നടത്തുന്നത്.

Advertisment

publive-image

പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി വിജയ്‌യെ വീട്ടിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണ് എൻആർ കോൺഗ്രസ് സഖ്യം സംബന്ധിച്ച പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാർത്തകൾ വന്നിരുന്നു.

വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥർ, മുൻ എംഎൽഎമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരോട് വിജയ് ഉപദേശം തേടിയതായും റിപ്പോർട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇക്കാര്യത്തിൽ പ്രഖ്യാപനം നടക്കുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നു. അതേസമയം, ബിജെപിയോട് അകലം പാലിക്കുന്ന വിജയ്, എൻഡിഎ സഖ്യത്തിൽ എങ്ങനെ ഉൾപ്പെടുമെന്ന ചോദ്യത്തിന് മറുപടിയില്ല.

Advertisment