New Update
ചെന്നൈ: പുഷ്പ, പൊന്നിയിൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളയ ലൈക്ക പ്രൊഡക്ഷൻസിൽ ഇഡി റെയ്ഡ്. ചെന്നൈയിലെ ടി നഗർ, അഡയാർ, കാരപ്പാക്കം എന്നിവിടങ്ങളിലാണ് റെയ്ഡ്. രാവിലെ 7 മണി മുതലാണ് ചെന്നൈയിലെ ഓഫീസുകളിൽ പരിശോധന ആരംഭിച്ചത്.
Advertisment
/sathyam/media/post_attachments/6rluV2TbrVcr3THsj6UM.jpg)
ലൈക്കയ്ക്കെതിരായ ഫെമ ചാർജുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ്. പിഎംഎൽഎ ചാർജും ചേർത്തിട്ടുണ്ട്. അലിരാജ സുഭാഷ്‌കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലൈക്ക പ്രൊഡക്ഷൻസ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 2014 മുതൽ സിനിമകൾ നിർമിക്കുന്നുണ്ട്.
ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള ലൈക്ക മൊബൈൽസ് എന്ന കമ്പനി 21 രാജ്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ രണ്ടു കമ്പനികളുടെയും പണമിടപാട് ചട്ട പ്രകാരമല്ലാത്തതിനെ തുടർന്നാണ് പരിശോധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us