വിജയിയുടെ രാഷ്ട്രീയ പ്രവേശനം?; ലോക വിശപ്പുദിനത്തില്‍ അശരണര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ‘വിജയ് മക്കള്‍ ഇയക്കം’

New Update

ലോക വിശപ്പുദിനം പ്രമാണിച്ച് അശരണര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനൊരുങ്ങി നടന്‍ വിജയിയുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം. നാളെ തമിഴ്‌നാട്ടിലുടനീളം ഭക്ഷണ വിതരണം നടത്താനാണ് വിജയ് മക്കള്‍ ഇയക്കം തീരുമാനിച്ചിരിക്കുന്നത്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ചുവടുവെയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

Advertisment

publive-image

സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഭക്ഷണം നല്‍കുമെന്നാണ് വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്ലി എന്‍. ആനന്ദ് അറിയിച്ചിരിക്കുന്നത്. കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യഭക്ഷണം വിതരണമുണ്ടാകുമെന്നും ആനന്ദ് അറിയിച്ചു.

ഒരുവര്‍ഷത്തിനകം വിജയ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുമെന്ന് സൂചനകളുണ്ട്. 2026-ഓടെ വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2011-ല്‍ ദില്ലിയില്‍ അഴിമതിക്കെതിരായ അണ്ണ ഹസാരെയുടെ നിരാഹാരത്തില്‍ വിജയ് പങ്കെടുത്തിരുന്നു.

Advertisment