പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

New Update

ചെന്നൈ; പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു.

Advertisment

publive-image

വീട്ടിൽ വീണു മരിച്ചതായാണ് റിപ്പോര്‍ട്ട്‌. അടുത്തിടെ പത്മഭൂഷൺ ലഭിച്ചു.  സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ​ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ​ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്.കഴിഞ്ഞയാഴ്ചയാണ് അവർക്ക് പത്മ പുരസ്കാരം ലഭിച്ചത്.

Advertisment