വീട്ടിലെത്താൻ റോഡില്ല; കുഞ്ഞിന്റെ മൃതദേഹവും ചുമന്ന് അമ്മ നടന്നത് കിലോമീറ്ററുകളോളം

New Update

ചെന്നൈ: കുഞ്ഞിന്റെ മൃതദേഹവും ചുമന്ന് അമ്മ നടന്നത് കിലോമീറ്ററുകളോളം. ചെന്നൈയിൽ ഒരു ഗ്രാമത്തിലാണ് ദാരുണസംഭവം. കൂലിപ്പണിക്കാരനായ വിജിയുടെയും പ്രിയയുടെയും ഒന്നരവയസ്സുള്ള മകൾ ധനുഷ്കയാണ് പാമ്പുകടിയേറ്റ് മരിച്ചത്. വിജിയും പ്രിയയും ഉടനെ കുട്ടിയുമായി ഉടൻ ആശുപത്രിയിലേക്കു പുറപ്പെട്ടു.

Advertisment

publive-image

എന്നാൽ, റോഡില്ലാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകി. അപ്പോഴേക്കും ധനുഷ്ക മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കത്തമ്പപ്പാറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു. എന്നാൽ, റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസുകാർ ഇവരെ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു.

തുടർന്ന്, കുഞ്ഞിന്റെ മൃതദേഹം ചേർത്തുപിടിച്ച് പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കിൽ യാത്ര ചെയ്തു. മുന്നോട്ട് വഴിയില്ലാതായതോടെ ബൈക്കുകാരനും പാതിവഴിയിൽ ഇറക്കിവിട്ടു. പിന്നീട് പത്തുകിലോമീറ്റർ നടന്ന് വീട്ടിലെത്തുകയായിരുന്നു. ഗ്രാമത്തിലേക്ക് റോഡ് സൗകര്യം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

Advertisment