New Update
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് യു.ഡി.എഫ് സംഘടിപ്പിച്ച മഹാറാലി കേന്ദ്ര ഗവൺമെന്റിന് എതിരെയുള്ള സമരകാഹളമായി. കപിൽ സിബൽ ഉദ്ഘാടകനായ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു അധ്യക്ഷൻ.
Advertisment
മഹാസംഗമത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ലൂസിഫറിലെ ടൊവിനോ തോമസിന്റെ മാസ് ഡയലോഗ് കുറിച്ചത്. നമ്മൾ ജയിക്കും,നമ്മളേ ജയിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.