ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പര്‍ച്ചേസായി മാറിയെന്ന് രമേശ് ചെന്നിത്തല

ഗള്‍ഫ് ഡസ്ക്
Thursday, February 13, 2020

ദുബായ്: സംസ്ഥാന പോലീസിന്‍റെ വെടിയുണ്ടകളും തോക്കുകളും കാണാതായ വിഷയത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിലെ എല്ലാ പര്‍ച്ചേസുകളെക്കുറിച്ചും സിബിഐ അന്വേഷിക്കണം.

തോക്കുകള്‍ കാണാതായത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്നതിനു പകരം ഡയറക്ടര്‍ ജനറല്‍ ഓഫ് പര്‍ച്ചേസായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലഘട്ടത്തില്‍ താന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ തോക്കുകള്‍ മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

×