മന്ത്രി മേഴ്‍സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹം ഇന്ന്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, February 25, 2021

തിരുവനന്തപുരം |: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫിഷറീസ് മന്ത്രി മേഴ്‍സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് പൂന്തുറയില്‍ സത്യഗ്രഹം നടത്തും.

ഇ.എം.സി.സിയുമായുള്ള ധാരണാപത്രത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സത്യഗ്രഹം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സത്യഗ്രഹത്തിന്റെ സമാപനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ഉദ്ഘാടനം ചെയ്യും.

ഇ.എം.സി.സിയുമായുള്ള രണ്ടാമത്തെ ധാരണപത്രവും റദ്ദാക്കിയതോടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. തങ്ങളുന്നയിച്ച ആരോപണങ്ങള്‍ ശരിയായത് കൊണ്ടാണ് ധാരണാപത്രങ്ങള്‍ റദ്ദാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്.

×