‘വേണ്ടത് സിഎജിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ് തന്നെ ‘ , സ്വകാര്യ കമ്പനി എത്ര കോടി നേട്ടമുണ്ടാക്കി എന്നത് പുറത്തു വരണം ; കിഫ്ബി ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 18, 2019

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട് വേണ്ടത് സിഎജിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ് തന്നെയെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല . മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മസാല ബോണ്ട് ആരോപണങ്ങളിലും പ്രതി പക്ഷം ഉറച്ച് നിൽക്കുന്നു. ടെറാനസ് എത്ര നേട്ടമുണ്ടാക്കി എന്നതിനപ്പുറും സ്വകാര്യ കമ്പനി എത്ര കോടി നേട്ടമുണ്ടാക്കി എന്നത് പുറത്തുവരണം. സ്പീക്കർ പോലും സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപെട്ടു.

പ്രതിപക്ഷം നിയമ പോരാട്ടം തുടരുകയാണ്. താൻ വികസന വിരോധിയല്ല. ടെറാനസിനെ പരിശോധന ഏൽപ്പിച്ചത് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കിയാണെന്നും ചെന്നിത്തല ആരോപിച്ചു.

×