New Update
തിരുവനന്തപുരം: മാവോവാദികളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്റെ ആരോപണത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
Advertisment
ഇങ്ങനെയൊരു ഇസ്ലാമിക തീവ്രവാദം കേരളത്തിലുണ്ടോ എന്നും അത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്നും ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.
ഭീകരവാദത്തെ ഭീകരവാദമായി കാണണം. മതവുമായി കൂട്ടിയിണക്കി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ പൊതുയോഗങ്ങളില്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം സഭയില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ മറുപടി പറഞ്ഞ മന്ത്രി ഇ.പി. ജയരാജന് വ്യക്തമാക്കി.