മാവോവാദികളെ സഹായിക്കുന്നത്​ ഇസ്ലാമിക തീവ്രവാദികളാണെന്ന പി. മോഹനന്‍റെ പ്രസ്​താവനയില്‍ സര്‍ക്കാര്‍ നിലപാട്​ വ്യക്​തമാക്കണമെന്ന് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, November 19, 2019

തിരുവനന്തപുരം: മാവോവാദികളെ സഹായിക്കുന്നത്​ ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട്​ ജില്ല സെക്രട്ടറി പി. മോഹന​ന്‍റെ ആരോപണത്തില്‍​ സര്‍ക്കാര്‍ നിലപാട്​ വ്യക്​തമാക്കണമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല.

ഇങ്ങനെയൊരു ഇസ്ലാമിക​ തീവ്രവാദം കേരളത്തിലുണ്ടോ എന്നും അത്​ സര്‍ക്കാറി​ന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്നും വ്യക്​തമാക്കണമെന്നും ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.

ഭീകരവാദത്തെ ഭീകരവാദമായി കാണണം. മതവുമായി കൂട്ടിയിണക്കി ഉത്തരവാദപ്പെട്ട സ്​ഥാനത്തിരിക്കുന്നവര്‍ പറയുന്നത്​ ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. രാഷ്​ട്രീയ നേതാക്കള്‍ പൊതുയോഗങ്ങളില്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം സഭയില്‍ ഉന്നയിക്കുന്നത്​ ശരിയല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭാവത്തില്‍ മറുപടി പറഞ്ഞ മന്ത്രി ഇ.പി. ജയരാജന്‍ വ്യക്​തമാക്കി.

×