തിരുവനന്തപുരം ലോ കോളേജിലെ സഹപാഠികൾക്കൊപ്പം കുറച്ചു നേരം ചെലവഴിച്ച് പ്രതിപക്ഷ നേതാവ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, December 8, 2019

തിരുവനന്തപുരം: ലോ കോളേജിലെ സഹപാഠികള്‍ക്കൊപ്പം ഇത്തിരിനേരം ചെലവഴിച്ചതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

സോഷ്യല്‍മീഡിയയിലൂടെയാണ് സഹപാഠികളോട് നേരം ചെലവഴിച്ചകാര്യം ചെന്നിത്തല വ്യക്തമാക്കിയത്. കൂടെ ഓര്‍മ്മ പുതിയ ഫോട്ടോയും പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇന്ന് കുറച്ചു നേരം സഹപാഠികൾക്കൊപ്പമായിരുന്നു. തിരുവനന്തപുരം ലോ കോളേജിലെ 77-80 ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന ഞങ്ങൾ ഇന്ന് മിലനിൽ ഒത്തുകൂടി. ലോകത്തിന്റെ ഏത് കോണിലായാലും 12 സംവത്സരങ്ങളായി ഞങ്ങൾ ഈ സംഗമം മുടക്കിയിട്ടില്ല. അന്ന് ഉണ്ടായിരുന്ന നൂറ് പേരിൽ 77 പേരും കൂട്ടായ്മയായ മിലന്റെ ഭാഗമാണ്. ഞങ്ങളുടെ ബാച്ചിലെ 23 പേരെ ഇനിയും കണ്ടുപിടിക്കേണ്ടതുണ്ട്. വരും സംഗമങ്ങളിൽ ഇവർ കൂടിയുണ്ടാകുമെന്നു പ്രതീക്ഷിച്ചാണ് മിലൻ അവസാനിച്ചത്.

 

×