Advertisment

'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' ; യൂടൂബ് ചാനലുമായി ചെറിയാൻ ഫിലിപ്പ് വീണ്ടും മാധ്യമ രംഗത്തേക്ക്; യൂടൂബ് ചാനൽ ജനുവരി ഒന്നു മുതൽ പ്രവർത്തനം തുടങ്ങും. ഒറ്റക്കണ്ണനല്ല, രണ്ടു കണ്ണും തുറന്നുവയ്ക്കുമെന്നും ചെറിയാൻ്റെ മുന്നറിയിപ്പ് ! ചാനൽ നയം സ്വതന്ത്രം. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും ! ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുമെന്നും ചെറിയാൻ ഫിലിപ്പ്

New Update

തിരുവനന്തപുരം: സിപിഎം സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് വീണ്ടും മാധ്യമ പ്രവർത്തന രംഗത്തേക്ക്. 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു ' എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

Advertisment

publive-image

ഫേസ്ബുക്കിലാണ് തൻ്റെ പുതിയ തീരുമാനം ചെറിയാൻ കുറിച്ചത്. സി പി എമ്മുമായി ചെറിയാൻ ഫിലിപ്പ് അകലുന്നതിൻ്റെ സൂചന തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഒരിക്കലും ഒറ്റക്കണ്ണനാവില്ലെന്നും രണ്ടു കണ്ണും തുറക്കുമെന്നും ചെറിയാൻ പറയുന്നു.

ചെറിയാൻ ഫിലിപ്പിൻ്റെ പോസ്റ്റ് :

ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം.

രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.

കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

cheriyan philip
Advertisment