New Update
/sathyam/media/post_attachments/PmP68tjkZtL3gPU1frHq.jpg)
പാലാ: ചേര്‍പ്പുങ്കലില്‍ അക്വേറിയം പെറ്റ് ഷോപ്പ് നാല് യുവാക്കള്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. മുണ്ടുപാലം സ്വദേശി അലന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കടയിലെ ചെടി ചട്ടികള്‍ ഉള്‍പ്പെടെ അക്രമികള്‍ നശിപ്പിച്ചു.
Advertisment
സംഭവത്തില്‍ പരിക്കേറ്റ ഷോപ്പ് ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലന്റെ പരാതിയില്‍ കിടങ്ങൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചേര്‍പ്പുങ്കല്‍ ഇന്‍ഫന്റ് ജീസസ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോറൂം അക്വേറിയം ആന്‍ഡ് പെറ്റ്‌സ് എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്. സ്ഥാപനത്തിന് സമീപത്ത് കൂടി ചുറ്റിത്തിരിഞ്ഞ യുവാക്കളോട് കാര്യമന്വേഷിച്ചപ്പോള്‍ ഇവര്‍ അസഭ്യപ്രയോഗം നടത്തുകയും, അക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us