തിരുവമ്പാടി:തിരുവമ്പാടി മണ്ഡലത്തിലെ സിഎച്ച്സികളിൽ ഒന്നായ ചെറുവാടി സിഎച്ച്സിയിൽ കിടത്തി ചികിത്സ സൗകര്യമൊരുക്കുന്നു. കേരള സർക്കാർ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് അഡീഷണൽ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിന് 1.82 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നിലവിലുള്ള കെട്ടിടം, സൗകര്യങ്ങൾ എന്നിവയും ഭാവിയിൽ വരാവുന്ന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തിൽ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. എൻഎച്ച്എം ഫണ്ടിന് പുറമെ എംഎൽഎ ആസ്തി വികസന ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് സിഎച്ച്സിക്ക് സൗകര്യമൊരുക്കുക.
യോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ജമീല, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വിളക്കോട്ടിൽ, സുഫിയാൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഡോ. മനുലാൽ സ്വാഗതം പറഞ്ഞു.