ചിക്കന്‍ ഫ്രൈയും കറിയും മടുത്തവര്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ..ചതച്ച ഇറച്ചി തോരന്‍

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

ചേരുവകള്‍
ഉപ്പ്, കുരുമുളക് പൊടി (½ ടീസ്പൂണ്‍), മഞ്ഞള്‍പൊടി ചേര്‍ത്ത് വേകിച്ചെടുത്ത ബീഫ്/ ചിക്കന്‍ - ½ കിലോ
സവാള കൊത്തിയരിഞ്ഞത് - 2 കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് - 4 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 ടീസ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടീ സ്പൂണ്‍
മുളക്പൊടി - 1 ടീസ്പൂണ്‍
ഇറച്ചി മസാല പൊടി - ½ ടീസ്പൂണ്‍
കടുക് - ½ ടീസ്പൂണ്‍
തേങ്ങ ചെറുതായി അരിഞ്ഞത് - ½ കപ്പ്
ഉപ്പ്, വെളിച്ചെണ്ണ, മല്ലിയില, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, തേങ്ങ ചേര്‍ത്ത് കടുക് പൊട്ടിയ ശേഷം ചെറുതായി അരിഞ്ഞുവച്ച സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ വഴറ്റി വേവിച്ച ഇറച്ചികഷണങ്ങള്‍ എല്ലില്ലാതെ ചെറുതായി ചീകിയെടുത്ത് ആവശ്യത്തിന് ഉപ്പ്, മസാല പൊടി ഇവ ചേര്‍ത്ത് തോര്‍ത്തി എടുക്കുക. അവസാനം ചെറുതായി അരിഞ്ഞുവച്ച മല്ലിയില ചേര്‍ക്കാം.

Advertisment