ഡല്‍ഹി : രാജ്യത്തെ വ്യവസായ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത് എന്ന് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പ്രതികരിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം.
/sathyam/media/post_attachments/MLtajAeXpVf38X9Zrykq.jpg)
വ്യവസായ സ്ഥാപനങ്ങള്‍ ലാഭം നേടുന്ന പ്രകിയയില്‍ പിന്‍തിരിയുകയും നഷ്ടത്തെ കുറിച്ച് സമൂഹത്തോട് പറയുകയും സര്‍ക്കാരിനോട് സഹായ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സമീപനം ഉപേക്ഷിച്ച് പുതിയ ചിന്തകള്‍ നടപ്പിലാക്കണമെന്നാണ് സുബ്രഹ്മണ്യത്തിന്റ പ്രതികരണം.
ഉപഭോഗമല്ല നിക്ഷേപം മാത്രമാണ് സാമ്പത്തിക വ്യവസ്ഥയെ വളര്‍ത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ കോര്‍പ്പറേറ്റ് ലോകത്തിന്റെയും വിശകലന വിദഗ്ധരുടേയും സാമ്പത്തികവിദഗ്ധരുടേയും വിമര്‍ശനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സുബ്രഹ്മണ്യത്തിന്റ പ്രതികരണം ഉണ്ടായിട്ടുള്ളത്.
1991ല്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളില്‍ നിന്ന് ഒരു പാട് ഗുണങ്ങള്‍ നേടിയ കമ്പനികളെ അദ്ദേഹം പ്രായപൂര്‍ത്തിയായ മനുഷ്യനായി താരതമ്യം ചെയ്തു.
മുപ്പത് വയസായ വ്യക്തി സ്വന്തം കാലില്‍ നില്‍ക്കണം. വ്യക്തിപരമായി ലാഭം നേടുകയും നഷ്ടമുണ്ടാവുമ്പോള്‍ അത് സമൂഹത്തിന്റെയും ആക്കുന്ന ഒരു പ്രായപൂര്‍ത്തിയായ വ്യക്തി തന്റെ പിതാവിനോട് സഹായം അഭ്യര്‍ത്ഥിക്കരുതെന്നും അദ്ദേഹം പറഞ്ഞു.’