തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയ്ക്ക് ഇക്കുറിയും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. തിരുവനന്തപുരം നഗരസഭയിലെ പൂജപ്പുര വാര്‍ഡിലായിരുന്നു അദ്ദേഹത്തിന് വോട്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൂജപ്പുരയില്‍ വോട്ട് ചെയ്തിരുന്നു.
/sathyam/media/post_attachments/CRkbpq8zVvoyRyIWIhqT.jpg)
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് തിങ്കളാഴ്ചയാണ് പരിശോധിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് ലിസ്റ്റില്‍ പേരുണ്ടായിരുന്നു. ആ ലിസ്റ്റല്ല തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ലിസ്റ്റിലും തന്റെ പേരുണ്ടായിരുന്നില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ക്ക് ഇക്കാര്യം പരിശോധിക്കാമായിരുന്നുവെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.
ലോക്സഭ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നതിനാല്‍ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പരാതി നല്‍കുന്നില്ലെന്നും മീണ പ്രതികരിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് തന്നെ വോട്ട് ചെയ്യാനാവാത്ത സാഹചര്യമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us